സ്ഥാ​പ​ക​ദി​ന​ത്തി​ൽ ര​ക്ത​ദാ​നം ന​ടത്തി കെഎസ്‌യു
Saturday, May 30, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​എസ്‌യു പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി . 63-ാം സ്ഥാ​പ​ക ദി​ന​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്ലെ ബ്ല​ഡ് ബാ​ങ്കി​ലെ ര​ക്ത ല​ഭ്യ​ത കു​റ​വ് പ​രി​ഹ​രി​ക്കാനാണ് കെഎസ്‌യു പ​രി​പാ​ടി ന​ട​ത്തി​യ​ത്.
ക്യാ​ന്പ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​യു.​കെ അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെയ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​വൈ​ഷ്ണ​വ് അ​ധ്യ​ക്ഷ​ത വഹിച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷെ​ബി​ൽ പാ​താ​യി​ക്ക​ര, ഐ​എ​ൻ​ടി​യു​സി നേ​താ​വ് തോ​പ്പി​ൽ രാ​ജേ​ന്ദ്ര​ൻ, എം.​പി.​മ​നോ​ജ്, അ​ര​ഞ്ഞി​ക്ക​ൽ ആ​ന​ന്ദ​ൻ, അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ്് അ​ഖി​ൽ കാ​പ്പു​ങ്ങ​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വി​ൻ ന​ന്ദി​യും പ​റ​ഞ്ഞു.