നേ​ന്ത്ര​ക്കാ​യ ലോ​ഡി​ൽ ഒ​ളി​പ്പി​ച്ച ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Saturday, May 30, 2020 11:17 PM IST
എ​ട​ക്ക​ര: നേ​ന്ത്ര​ക്കാ​യ ലോ​ഡി​ന്‍റെ മ​റ​വി​ൽ ജി​ല്ല​യി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന 14 ചാ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടു പേ​ർ വ​ഴി​ക്ക​ട​വി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ കോ​ഡൂ​ർ വ​ട​ക്കേ​മ​ണ്ണ കൊ​ള​ക്കാ​ട​ൻ മൊ​യ്തീ​ൻ, പെ​രി​ന്ത​ൽ​മ​ണ്ണ മു​ണ്ട​ക്കോ​ട് പെ​രു​വ​ൻ​കു​ഴി​യി​ൽ അ​ബ്ദു എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോടെ ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മൈ​സൂ​രു​വി​ൽ നി​ന്നു മ​ല​പ്പു​റ​ത്തേ​ക്കു ന്ന ​ബൊ​ലേ​റോ പി​ക്ക​പ്പി​ലാ​ണ് വാ​ഴ​ക്കു​ല​ക​ൾ​ക്കി​ടെ ല​ഹ​രി വ​സ്തു​ക്ക​ൾ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​തി​നാ​ല് ചാ​ക്കു​ക​ളി​ലാ​യി 12000 പാ​ക്ക​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ മൊ​യ്തീ​ൻ മു​ന്പും സ​മാ​ന കേ​സി​ല​ക​പ്പെ​ട്ട​യാ​ളാ​ണ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വ​രെ വ​ഴി​ക്ക​ട​വ് പോ​ലീ​സി​നു കൈ​മാ​റി. ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എം. ബാ​ബു​രാ​ജ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ഭാ​ക​ര​ൻ പ​ള്ള​ത്ത്, എം. ​സ​ജീ​ഷ്, എ.​ആ​ർ. ര​ഞ്ജി​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.