മ​ണ​ൽ ക​ട​ത്ത് പി​ടി​കൂ​ടി
Sunday, May 31, 2020 11:08 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് കീ​ഴ്മു​റി ക​ട​വി​ൽ മ​ണ​ൽ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ള്ള​ങ്ങ​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കു​ന്തി​പ്പു​ഴ​യി​ൽ രാ​ത്രി മ​ണ​ൽ ക​ട​ത്തു​വാ​ൻ വ​ള്ള​ങ്ങ​ൾ പു​ഴ​യി​ൽ താ​ഴ്ത്തി​യ നി​ല​യി​ൽ ആ​യി​രു​ന്നു. പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ൽ നി​ന്ന് പു​ല​ർ​ച്ചെ മ​ണ​ൽ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് തോ​ണി​ക​ളി​ൽ കീ​ഴ്മു​റി​യി​ലു​ള്ള ക​ട​വി​ൽ ക​ര​ക്ക​ടു​പ്പി​ച്ച് ടി​പ്പ​റു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വെ​ന്ന് കൊ​ള​ത്തൂ​ർ എ​സ്ഐ പി.​എം.​ഷ​മീ​ർ അ​റി​യി​ച്ചു.
പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് നാ​ല് മീ​റ്റ​ർ താ​ഴ്ച​യി​ൽ മു​ക്കി​യി​ട്ടി​രു​ന്ന തോ​ണി​ക​ൾ കൊ​ള​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ​മാ​രാ​യ സ​ത്താ​ർ, ഷ​ക്കീ​ൽ, ഷം​സു, പ്ര​വീ​ണ്‍, സു​രേ​ഷ്, ര​ഞ്ജി​ത്, ഹോം ​ഗാ​ർ​ഡ് സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ങ്ങി എ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ണ​ൽ ക​ട​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പോ​ലീ​സ് ന​ട​പ​ടി വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് സി​ഐ അ​റി​യി​ച്ചു.