ഓണ്‍ലൈൻ സൗകര്യമൊരുക്കി ബ്ലോക്ക് പഞ്ചായത്ത്
Tuesday, June 2, 2020 11:28 PM IST
പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട വീടുകളിൽ ഇന്‍റർനെറ്റ് സൗകര്യം ലഭ്യമല്ലാത്ത വിദ്യാർഥികൾക്കു ഓണ്‍ലൈൻ ക്ലാസ് റൂം സൗകര്യം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഒരുക്കിയതായി പ്രസിഡന്‍റ് അറിയിച്ചു.

കാ​ട്ടാ​നയെ അ​വ​ശ​നി​ല​യി​ൽ കണ്ടെത്തി

ക​രു​വാ​ര​കു​ണ്ട്: ക​ൽ​ക്കു​ണ്ട് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​രാ​ക്ര​മം കാ​ണി​ച്ച കാ​ട്ടാ​ന അവശനിലയിൽ. ക​ൽ​ക്കു​ണ്ട് ആ​ർ​ത്ത​ല​ക്കു​ന്ന് കോ​ള​നി​ക്ക് കി​ഴ​ക്കാ​യി വ​ന​ത്തി​ൽ ക​ടു​ത്ത രോ​ഗ​ബാ​ധി​ത​നാ​യി തീ​റ്റ ക​ഴി​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത ത​ര​ത്തി​ൽ അ​വ​ശ​നി​ല​യി​ലാ​ണെന്നു നാട്ടുകാർ പറയുന്നു. സൈ​ല​ന്‍റ് വാ​ലി​നി​ക്ഷി​പ്ത വ​ന​മേ​ഖ​ല​യു​ടെ പ​രി​ധി​യി​ലാ​ണ് ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ക​രു​വാ​ര​ക്കു​ണ്ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള വ​ന​ഭൂ​മി​ക്ക് ചേ​ർ​ന്നാ​ണി​ത്.
ക​ൽ​ക്കു​ണ്ട് അ​ട്ടി​യി​ലെ അ​ങ്ങാ​ടി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം വ​രു​ത്തി​യ​തോ​ടൊ​പ്പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത് ന​ഷ്ടം വ​രു​ത്തി​യി​രു​ന്നു. ഉ​യ​ർ​ന്ന വ​ന​പാ​ല​ക​രും മു​ന​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​രും ഇ​ന്ന് സ്ഥ​ല​ത്തെ​ത്തു​മെ​ന്നാ​ണ് വി​വ​രം.