മു​ന്നൊ​രു​ക്ക​മി​ല്ലാ​യ്മ​യു​ടെ ഇ​ര​യാ​ണ് ദേ​വി​ക: സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
Tuesday, June 2, 2020 11:29 PM IST
മ​ല​പ്പു​റം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​പ്പാ​ക്കി​യ​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തി​ന്‍റെ ഇ​ര​യാ​ണ് വ​ളാ​ഞ്ചേ​രി ഇ​രു​ന്പി​ളി​യ​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത ദേ​വി​ക​യെ​ന്ന് മു​സ്ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. ദേ​വി​ക​യു​ടെ കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​ൻ വീ​ട്ടി​ലെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
ഇ​ത്ര​യും തി​ര​ക്കു പി​ടി​ച്ച് ക്ലാ​സു​ക​ൾ തു​ട​ങ്ങേ​ണ്ട കാ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ര​ണ്ട് ല​ക്ഷം വീ​ടു​ക​ളു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കെ​ടു​പ്പി​ൽ ക​ണ്ടെ​ത്തി​യ​താ​ണ്. ഇ​നി​യും ദേ​വി​ക​മാ​ർ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും സാ​ദി​ഖ​ലി ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.