ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ കെ​ട്ടി
Wednesday, June 3, 2020 10:56 PM IST
നി​ല​ന്പൂ​ർ: നി​ർ​മി​തി ച​തി​ച്ചു, ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ മ​ഴ​യി​ൽ ന​ന​യാ​തി​രി​ക്കാ​ൻ താ​ത്കാ​ലി​ക ഷെ​ഡു​ക​ൾ കെ​ട്ടി. 2018-ലെ ​പ്ര​ള​യ​ത്തി​ൽ സ്ഥ​ല​വും വീ​ടും ന​ഷ്ട​മാ​യ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല കോ​ള​നി​യി​ലെ ഉ​ൾ​പ്പെ​ടെ 34 കു​ടും​ബ​ങ്ങ​ളാ​ണ് ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ലു​ള്ള​ത്. വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ നി​ർ​മി​തി​കേ​ന്ദ്രം പീ​ന്നീ​ട് ഉ​പ​ക​രാ​റു​കാ​ര​ന് ന​ൽ​കി. ക​രാ​റി​ന് വി​രു​ദ്ധ​മാ​യി വീ​ടു​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​തോ​ടെ വീ​ട് നി​ർ​മാ​ണം ആ​ദി​വാ​സി​ക​ൾ ത​ട​ഞ്ഞു.
ഒ​ൻ​പ​ത് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം മാ​ത്ര​മാ​ണ് തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ 25-ഓ​ളം ആ​ദി​വാ​സി​ക​ൾ താ​ത്കാ​ലി​ക ഷെ​ഡ് നി​ർ​മാ​ണ​ത്തി​ലാ​ണ്. മു​ള​ക​ളും ടാ​ർ​പാ​യ​ക​ളും കൊ​ണ്ടാ​ണ് വീ​ട് നി​ർ​മാ​ണം. ര​ണ്ടു വ​ർ​ഷ​മാ​യി വീ​ടു​ക​ളി​ല്ലാ​ത്ത ത​ങ്ങ​ൾ​ക്ക് ഉ​ട​ൻ വീ​ട് നി​ർ​മി​ച്ച് ന​ൽ​ക​ണ​മെ​ന്ന് വൈ​ലാ​ശേ​രി കോ​ള​നി​യി​ൽ നി​ന്ന് ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ എ​ത്തി​യ മു​ര​ളി പ​റ​ഞ്ഞു.