എ​ട്ട്, ഒ​ന്പ​ത് ക്ലാ​സ് പ്ര​വേ​ശ​നം
Thursday, June 4, 2020 11:01 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ടെ​ക്നി​ക്ക​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ട്ട്, ഒ​ന്പ​തു ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം തു​ട​രു​ന്നു. ഏ​ഴാം ത​രം/​ത​ത്തു​ല്യ പ​രീ​ക്ഷ ജ​യി​ച്ച​വ​ർ​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും എ​ട്ടാം ക്ലാ​സി​ലേ​ക്ക്് പ്ര​വേ​ശ​നം നേ​ടാം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ടി.​സി​യു​മാ​യി സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നേ​ട​ണം. എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്് പ​ഠ​നം സൗ​ജ​ന്യ​മാ​ണ്. അം​ഗീ​കൃ​ത സി​ല​ബ​സി​ൽ എ​ട്ടാം ക്ലാ​സ് ജ​യി​ച്ച​വ​ർ​ക്ക് ഒ​ന്പ​താം ക്ലാ​സി​ലേ​ക്ക് നേ​രി​ട്ട് ചേ​രാം. ഫോ​ണ്‍: 04933 225086, 85470 21210.