മി​ന്നു​ന്ന വി​ജ​യ​വു​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ
Tuesday, June 30, 2020 11:58 PM IST
എ​ട​ക്ക​ര: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക്ക് മി​ന്നു​ന്ന വി​ജ​യ​വു​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ ഹൈ​സ്കൂ​ളു​ക​ൾ. തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ നേ​ടി​യ​ത്. മു​ണ്ടേ​രി ഗ​വ.​ട്രൈ​ബ​ൽ ഹൈ​സ്കൂ​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. അ​റു​പ​ത് കു​ട്ടി​ക​ളാ​ണ് മു​ണ്ടേ​രി​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ​ത്.
ആ​റ് വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടു​ക​യും ചെ​യ്തു. പ​ത്ത് പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രി​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. പോ​ത്തു​ക​ൽ കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി​യി​ൽ 99 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് വി​ജ​യം.
മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ സെ​ക്ക​ന്‍റ​റി​യി​ൽ 96 ശ​ത​മാ​ന​മാ​ണ് വി​ജ​യം. പ​ന്ത്ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി.