ക​രി​ന്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​തം നാ​ളെ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
Wednesday, July 1, 2020 11:24 PM IST
മ​ല​പ്പു​റം: വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി പു​നഃസ്ഥാ​പ​ന​വും പ​രി​പാ​ല​ന​വും ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന വ​നം​വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ നാളെ വ​നം മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​രി​ന്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം, ച​കി​രി​നാ​രി​ൽ നി​ർ​മി​ച്ച റൂ​ട്ട് ട്രൈ​ന​ർ തൈ​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം, നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച ച​ക്കി​ക്കു​ഴി, എ​ട​ക്കോ​ട്, വാ​ണി​യം​പു​ഴ, കാ​ഞ്ഞി​ര​പ്പു​ഴ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ക്കു​ക.

രാ​വി​ലെ ഒ​ന്പ​തി​നു പ​രി​സ്ഥി​തി സൗ​ഹൃ​ദ റൂ​ട്ട് ട്രൈ​ന​റു​ക​ളി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത തൈ​ക​ളു​ടെ സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ൽ മ​ന്ത്രി നി​ർ​വ​ഹി​ക്കും. സ്പോ​ർ​ട്സ് സു​വ​നീ​ർ മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും.
സം​സ്ഥാ​ന​ത്ത് ഓ​രോ വ​ർ​ഷ​വും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലൂ​ടെ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ച​കി​രി​ച്ചോ​റി​ൽ നി​ന്നു റൂ​ട്ട് ട്രൈ​ന​റു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. രാ​വി​ലെ പ​ത്തി​നു നെ​ടു​ങ്ക​യം അ​മി​നി​റ്റി സെ​ന്‍റ​റി​ൽ ക​രി​ന്പു​ഴ​യെ സം​സ്ഥാ​ന​ത്തെ 18-ാമ​ത് വ​ന്യ​ജീ​വി സ​ങ്കേ​ത​മാ​യി മ​ന്ത്രി പ്ര​ഖ്യാ​പി​ക്കും.

മ​ല​പ്പു​റം ജി​ല്ല​യി​ലെ ന്യൂ ​അ​മ​ര​ന്പ​ലം റി​സ​ർ​വ് വ​ന​വും വ​ട​ക്കേ​കോ​ട്ട നി​ക്ഷി​പ്ത വ​ന​വു​മ​ട​ങ്ങു​ന്ന​താ​ണ് 227.97 ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ക​രി​ന്പു​ഴ വ​ന്യ​ജീ​വി സ​ങ്കേ​തം. ഇ​തി​ന​ക​ത്തു വ​രു​ന്ന പ്രാ​ക്ത​ന ആ​ദി​വാ​സ ഗോ​ത്ര​മാ​യ ചോ​ല​നാ​യ്ക്ക​രു​ടെ മാ​ഞ്ചീ​രി കോ​ള​നി ഒ​ഴി​വാ​ക്കി​യാ​ണ് പ്ര​ഖ്യാ​പ​നം. ഏ​റെ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് 41 ഇ​നം സ​സ്ത​നി​ക​ൾ, 191 ഇ​നം പ​ക്ഷി​ക​ൾ, 33 ഇ​നം ഉ​ര​ഗ​വ​ർ​ഗ​ങ്ങ​ൾ, 23 ഇ​നം ഉ​ഭ​യ​ജീ​വി​ക​ൾ, 75 ഇ​നം മ​ത്സ്യ​ങ്ങ​ൾ, 201 ഇ​നം ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ ഒ​ട്ടേ​റെ ചെ​റു​ജീ​വി വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.