കെ​​ട്ടി​ട ഉ​ട​മ​ക​ളു​ടെ നി​ൽ​പു സ​മ​രം
Thursday, July 2, 2020 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ പ​രി​സ​ര​ത്ത് കെ​ട്ടി​ട ഉ​ട​മ​ക​ൾ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ​ട്ടി​ട ഉ​ട​മ​ക​ൾ വാ​ട​ക​യി​ന​ത്തി​ൽ ഒ​രു മാ​സം ഒ​ഴി​വാ​ക്കി​കൊ​ടു​ത്തും മ​റ്റും ചെ​യ്യു​ന്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ ഒ​ന്നും ല​ഭി​ക്കു​ന്നി​ല്ലെ​ന്നു ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. വ​ണ്‍ ടൈം ​ടാ​ക്സ് 30 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചും കെ​ട്ടി​ട-​വീ​ട്ട് വ​സ്തു ര​ജി​സ്ട്രേ​ഷ​ൻ പു​തി​യ വാ​ല്യു​വേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ക​യും വ​ർ​ധ​ന​വി​ന്‍റെ മൂ​ന്നു വ​ർ​ഷ കു​ടി​ശി​ക പി​രി​വും ന​ട​ത്തി ഉ​ട​മ​ക​ളെ ദ്രോ​ഹി​പ്പി​ക്കു​ന്ന​തു അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ അം​ഗം യൂ​നു​സ് കി​ഴ​ക്കേ​തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി കു​ഞ്ഞാ​പ്പ , മു​നീ​ർ, സി. ​ഉ​മ്മ​ർ, ഷ​മീ​ർ ക​ല​ക​പ്പാ​റ, ഫി​റോ​സ് കാ​ട്ടു​ങ്ങ​ൽ, അ​ബു​ക്കാ​സ് , മു​ഹ​മ്മ​ദ് ഹ​നീ​ഫ ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​ളി​പ്പാ​ട​ൻ സ്വാ​ഗ​ത​വും ഷ​മീ​ർ ക​ണ്ണം​തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

14 പു​തി​യ കേ​സു​ക​ൾ

മ​ല​പ്പു​റം: കോ​വി​ഡ് 19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘി​ച്ച​തി​നു മ​ല​പ്പു​റം ജി​ല്ല​യി​ൽ 14 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു.14 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു.