മി​ക​ച്ച ആ​ശു​പ​ത്രി​ക്കു​ള്ള പു​ര​സ്കാ​രം ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക്
Saturday, July 4, 2020 11:39 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച ആ​ശു​പ​ത്രി​ക്കു​ള്ള പു​ര​സ്കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് ല​ഭി​ച്ചു. സേ​വ​ന​മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്കാ​രം നേ​ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​നാ​ഘോ​ഷം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ വ​ച്ച് സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി ആ​ണ് പു​ര​സ്കാ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ’ചി​കി​ത്സ മാ​റ്റി​വെ​ക്ക​ണ്ട പ​ണ​മ​ട​ക്കാ​ൻ സാ​വ​കാ​ശ​മു​ണ്ട്’ എ​ന്ന രോ​ഗീ സൗ​ഹൃ​ദ ചി​കി​ത്സാ പ​ദ്ധ​തി സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടു​കൂ​ടി ആ​ശു​പ​ത്രി ന​ട​പ്പി​ലാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ആ​ശു​പ​ത്രി​യും ജീ​വ​ന​ക്കാ​രും ഡോ​ക്ട​ർ​മാ​രും ഒ​രു കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് ന​ൽ​കു​ക​യു​മു​ണ്ടാ​യി. രാ​ജ്യ​ത്ത് ത​ന്നെ അ​ന്താ​രാ​ഷ്ട്ര ഗു​ണ​നി​ല​വാ​ര​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​യ എ​ൻ​എ​ബി​എ​ച്ച് അ​ക്ര​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ച ഏ​ക സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യാ​ണ് ഇ​എം​എ​സ് ആ​ശു​പ​ത്രി.