പ​വ​ർ ആ​ൻ​ഡ് എ​ന​ർ​ജി സൊ​സൈ​റ്റി ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ
Saturday, July 4, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​നാ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ലെ​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​ർ​സി​ന്‍റെ പ​വ​ർ ആ​ൻ​ഡ് എ​ന​ർ​ജി സൊ​സൈ​റ്റി ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ക്കും. അ​മേ​രി​ക്ക​യി​ലെ ഐ ​ട്രി​പ്പി​ൾ ഇ ​പ​വ​ർ ആ​ൻ​ഡ് എ​ന​ർ​ജി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് സി.​ലാം​ബെ​ർ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ഹ​നീ​ഷ് ബാ​ബു, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യും ഐ ​ട്രി​പ്പി​ൾ ഈ ​പി ഇ ​എ​സ് അ​ഡ്വൈ​സ​റു​മാ​യ ഡോ.​ഫെ​ബി​ന ബീ​വി, ഐ ​ട്രി​പ്പി​ൾ ഇ ​കേ​ര​ള സെ​ക്ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ര​ദ ജ​യ​കൃ​ഷ്ണ​ൻ, ഐ ​ട്രി​പ്പി​ൾ ഈ ​പി​ഇ​എ​സ് കേ​ര​ള സെ​ക്ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഇ.​കെ.​സു​ഹൈ​ർ, പ്ര​ഫ.​ജം​ഷീ​ർ അ​ഹ​മ്മ​ദ്, ഡോ.​ശോ​ഭ മ​ന​ക്ക​ൽ, അ​ജി​ത് ഗോ​പി, ഡോ.​ബോ​ബി ഫി​ലി​പ്പ്, ഷെ​ഫാ​ന ഷെ​റി​ൻ, സ​ന പ​ർ​വീ​ണ്‍, അ​മീ​ൻ ഷാ​ഹി​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ആ​യി​ട്ടാ​ണ് പ​രി​പാ​ടി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി ഉ​പ​ഭോ​ഗം, സോ​ളാ​ർ എ​ന​ർ​ജി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വി​ജ്ഞാ​നം പ​ക​ർ​ന്നു ന​ൽ​കു​ക​യും സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ഈ ​ചാ​പ്റ്റ​റി​നു കീ​ഴി​ൽ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.