മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള രേ​ഖ കൈ​മാ​റി
Monday, July 6, 2020 11:00 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക്ക​ര​പ്പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​തി​യ കെ​ട്ടി​ട നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി​യു​ടെ രേ​ഖ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​ബീ​ബ ക​രു​വ​ള്ളി​ക്ക് രേ​ഖ കൈ​മാ​റി ടി.​എ.അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

കു​റു​വ റോ​ഡി​ൽ ചെ​റു​പു​ഴ​ക്ക് സ​മീ​പം ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഇ​രു​പ​ത് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടാ​യ 50 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​ക്കോ​ട്ടി​ൽ സ​ഹീ​ദ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ത, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ വെ​ങ്കി​ട്ട ബ​ഷീ​ർ, വി.​പി.​ന​സീ​മ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ര​മ്യ.​പി.​ജി, ഫെ​ബി​ൻ, ഇ.​പി.​ഷു​ക്കൂ​ർ, അ​ഷ്റ​ഫ്. ടി.​കെ കെ.​പി.​ഫി​റോ​സ് ഖാ​ൻ,
സാ​ജു.​എം, എം.​വി അ​നീ​സ, സെ​ക്ര​ട്ട​റി പി.​കെ.​രാ​ജീ​വ്, മ​ക്ക​ര​പ്പ​റ​ന്പ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി ഹ​നീ​ഫ പെ​രി​ഞ്ചീ​രി, സെ​യ്ദ് അ​ബു ത​ങ്ങ​ൾ, വാ​സു​ട്ടി, സി.​റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.