ന​ക്ഷ​ത്ര ആ​മ​യു​മാ​യി ഏ​ഴം​ഗ സം​ഘം പി​ടി​യി​ൽ
Wednesday, July 8, 2020 11:13 PM IST
നി​ല​ന്പൂ​ർ: ന​ക്ഷ​ത്ര​ആ​മ​യെ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഏ​ഴം​ഗ സം​ഘം വ​നം ഫ്ലൈ​യിം​ഗ് സ്ക്വാ​ഡി​ന്‍റെ പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ഡി​എ​ഫ്ഒ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​ന്പൂ​ർ, കോ​ഴി​ക്കോ​ട് ഫ്ളൈ​യിം​ഗ് സ്ക്വാ​ഡു​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കീ​ഴി​ശേ​രി ഭാ​ഗ​ത്ത് നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മു​ക്കം കു​മ​ര​നെ​ല്ലൂ​ർ ചു​ട​ല​ക്ക​ണ്ടി ഉ​സ്മാ​ൻ(52), ക​ണ്ണൂ​ർ പി​ണ​റാ​യി കൈ​തേ​രി​പ്പൊ​യി​ൽ മി​ഥു​ല നി​വാ​സി​ൽ മി​ഥു​ൻ(29), ആ​ലു​വ എ​രു​ത്ത​ല മ​ന​യി​ൽ വീ​ട്ടി​ൽ റി​സ്വാ​ൻ(20), എ​ട​വ​ണ്ണ​പ്പാ​റ ചീ​ക്കോ​ട് ആ​ലു​ങ്ങ​ൽ അ​ൽ അ​മീ​ൻ(20), കൊ​ണ്ടോ​ട്ടി മു​തു​വ​ല്ലൂ​ർ നെ​ല്ലി​ക്കു​ന്ന് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​സ്ലം(21), കാ​ക്ക​നാ​ട് തു​രു​ത്തേ​ഴ​ത്ത് നി​ഹാ​ൽ മു​ഹ​മ്മ​ദ്(22), അ​ങ്ക​മാ​ലി ക​ണ്ണ​ന്പു​ഴ വീ​ട്ടി​ൽ മി​ല​ൻ ജോ​സ​ഫ്(21) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ട​ത്താ​നു​പ​യോ​ഗി​ച്ച ഒ​രു കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി.​ആ​ർ.​റൂ​ബി​ൻ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ര​ഘു​നാ​ഥ്, വി. ​രാ​ജേ​ഷ്, എ​ബി​ൻ, ബി​എ​ഫ്ഒ​മാ​രാ​യ വി​ബീ​ഷ്, വി.​എ​സ്.​അ​ച്യു​ത​ൻ, സി.​ദി​ജി​ൽ, എ.​എ​ൻ.​ര​തീ​ഷ്, ജ​ഗ​ദീ​ഷ്, ഡ്രൈ​വ​ർ​മാ​രാ​യ പി.​സി.​വി​ശ്വ​നാ​ഥ​ൻ, പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഏ​ഴു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. പ്ര​തി​ക​ളെ കോ​ഴി​ക്കോ​ട് ഫ്ലൈ​യിം​ഗ് സ്ക്വാ​ഡ് ഓ​ഫീ​സി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.