കു​ന്ന​പ്പ​ള്ളി റെ​യി​ലും​ക​ര അ​ങ്ക​ണ​വാ​ടി ഹൈ​ടെ​ക്കാ​യി
Thursday, July 9, 2020 11:32 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​രു​പ​ത്തി​യൊ​ന്നാം വാ​ർ​ഡ് കു​ന്ന​പ്പ​ള്ളി റെ​യി​ലും​ക​ര​യി​ൽ നി​ർ​മി​ച്ച ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്നു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. 800 സ്ക്വ​യ​ർ​ഫീ​റ്റി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം ശി​ശു സൗ​ഹൃ​ദ​മാ​യാ​ണ് പ​ണി​ക​ഴി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ർ​ണ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച ചു​മ​രു​ക​ൾ, ഇ​രി​പ്പി​ട​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ടി.​വി, ലാ​പ്ടോ​പ്പ്, സൗ​ണ്ട് സി​സ്റ്റം, ആ​ധു​നി​ക പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും അ​ങ്ക​ണ​വാ​ടി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കേ​ന്ദ്രം എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ങ്ക​ണ​വാ​ടി​യി​ൽ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

13 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് അ​ങ്ക​ണ​വാ​ടി നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച​ത്.
ന​ഗ​ര​സ​ഭ ര​ജ​ത​ജൂ​ബി​ലി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന 12 അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ആ​റാ​മ​ത്തേ​താ​ണ് കു​ന്ന​പ്പ​ള്ളി റെ​യി​ലും ക​ര​യി​ലു​ള്ള​ത്. ആ​ന​ത്താ​നം, ല​ക്ഷം​വീ​ട്, ചെ​ന്പ​ൻ​കു​ന്ന്, കു​ന്ന​പ​ള്ളി, നാ​ര​ങ്ങാ​കു​ണ്ട്, ആ​ശാ​രി​ക്ക​ര തു​ട​ങ്ങി​യ അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു. ബാ​ക്കി​യു​ള്ള അ​ഞ്ച് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന, കൗ​ണ്‍​സി​ല​ർ റ​ജീ​ന ഷൈ​ജ​ൽ, ജ​യ​ശ്രീ, പ​ത്ത​ത്ത് ആ​രി​ഫ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ പി. ​ആ​യി​ഷ, അ​ന്പി​ളി മ​നോ​ജ്, വി.​കെ യൂ​സു​ഫ്, ടി. ​റ​ൗഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.