വാ​ക്സി​ൻ സ്റ്റോ​ർ പു​തി​യ കെ​ട്ടി​ട​ത്തി​ൽ
Friday, July 10, 2020 11:28 PM IST
മ​ല​പ്പു​റം: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ വാ​ക്സി​ൻ ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ സ്റ്റോ​ർ ക​ള​ക്ട​റേ​റ്റി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഗ​ർ​ഭി​ണി​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പി​നു​ള്ള വാ​ക്സി​നു​ക​ൾ, പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കു​ള്ള വാ​ക്സി​നു​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യം സ്റ്റോ​റി​ൽ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പി​പി​ഇ കി​റ്റ്, എ​ൻ 95 മാ​സ്കു​ക​ൾ, ത്രീ ​ലെ​യ​ർ മാ​സ്കു​ക​ൾ, കോ​വി​ഡ് സ്ര​വ പ​രി​ശോ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വൈ​റ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് മീ​ഡി​യ, സി​റി​ഞ്ച് എ​ന്നി​വ​യും സ്റ്റോ​റി​ൽ സൂ​ക്ഷി​ക്കാ​ൻ ക​ഴി​യും. കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ൽ നി​ന്നെ​ത്തി​ക്കു​ന്ന മ​രു​ന്നു​ക​ൾ ജി​ല്ലാ വാ​ക്സി​ൻ സ്റ്റോ​ർ വ​ഴി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, താ​ലൂ​ക്ക്, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ക്കും. വാ​ക്സി​ൻ സൂ​ക്ഷി​ക്കു​ന്ന​തി​നു ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്ക്-​ഇ​ൻ-​കൂ​ള​ർ സൗ​ക​ര്യ​ങ്ങ​ളും സ്റ്റോ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ര​ണ്ടു മു​ത​ൽ എ​ട്ട് ഡി​ഗ്രി​യി​ലാ​ണ് വാ​ക്സി​നു​ക​ൾ സ്റ്റോ​റി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. നി​ല​വി​ൽ 117 കോ​ൾ​ഡ് ചെ​യി​ൻ പോ​യി​ന്‍റു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.