നിലന്പൂർ മേഖലയിലെ പ്രകൃതിദുരന്തം: പു​ന​ര​ധി​വാ​സം പൂ​ർ​ത്തി​യാ​കുന്നു
Friday, July 10, 2020 11:28 PM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലു​ണ്ടാ​യ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ പെ​ട്ട​വ​ർ​ക്കു​ള്ള സ​ഹാ​യ വി​ത​ര​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ 811 വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യി ന​ശി​ച്ച​ത്. ഇ​തി​ൽ 322 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പു​ന​ര​ധി​വാ​സം വേ​ണ്ടി വ​ന്നി​രു​ന്ന​ത്. 33 വീ​ടു​ക​ൾ പ്ര​വാ​സി വ്യ​വ​സാ​യി എം.​എ. യൂ​സ​ഫ​ലി നി​ർ​മി​ച്ചു ന​ൽ​കു​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി. അ​വ​ർ​ക്കു സ്ഥ​ലം വാ​ങ്ങാ​ൻ ആ​റു​ല​ക്ഷം രൂ​പ വീ​തം സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്തു. അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യി 95,100 രൂ​പ​യും ഓ​രോ കു​ടും​ബ​ത്തി​നും ന​ൽ​കി.
322-ലേ​ക്ക് ഇ​നി​യും 67 പേ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കേ​ണ്ട​ത്. അ​വ​ർ ഭൂ​മി ക​ണ്ടെ​ത്തി വി​വ​രം ന​ൽ​കു​ന്ന മു​റ​യ്ക്ക് സ​ഹാ​യം ന​ൽ​കും.
489 കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ട് മാ​ത്ര​മാ​ണ് ന​ശി​ച്ച​ത്. ഇ​തി​ൽ പ​ല​ർ​ക്കും വീ​ടു വ​യ്ക്കാ​നു​ള്ള ഗ​ഡു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. ഭൂ​മി ല​ഭി​ക്കാ​നു​ള്ള 67 പേ​ർ​ക്കു ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി സ്ഥ​ലം​ന​ൽ​കി വീ​ട് വെ​ക്കാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ ആ​ലോ​ച​ന. എ​ന്നാ​ൽ സ്ഥ​ലം വാ​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യും അ​ന്ന​ത്തെ മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​റും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു ആ ​പ​ദ്ധ​തി ഒ​ഴി​വാ​ക്കി പ​ക​രം എ​വി​ടെ സ്ഥ​ലം വാ​ങ്ങി​യാ​ലും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്ക് പ​ണം ന​ൽ​കാ​മെ​ന്നാ​യി. ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ സി​എ​സ്ആ​ർ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 34 വീ​ടു​ക​ൾ വ​യ്ക്കു​ന്നു​ണ്ട്. അ​തി​നാ​വ​ശ്യ​മാ​യ അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ലം ഒ​ന്നി​ച്ച് സ​ർ​ക്കാ​ർ പ​ണം മു​ട​ക്കി​യാ​ണ് വാ​ങ്ങി​യ​ത്. അ​വി​ടെ വീ​ട് മാ​ത്രം ഫെ​ഡ​റ​ൽ ബാ​ങ്ക് നി​ർ​മി​ച്ചു. അ​തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ട​ൻ ന​ട​ക്കും.
ക​വ​ള​പ്പാ​റ​യി​ലു​ള്ള ര​ണ്ടു​പേ​ര​ട​ക്കം 12 പേ​ർ​ക്കു​ള്ള വീ​ടു​ക​ൾ ജ്യോ​തി ലാ​ബ് ഉ​ട​മ നി​ല​ന്പൂ​ർ കാ​രാ​ട് നി​ർ​മി​ച്ചു ന​ൽ​കി ആ​ളു​ക​ൾ താ​മ​സം തു​ട​ങ്ങി. ഇ​വി​ടെ സ്ഥ​ലം ഒ​രു വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു.
പ്ര​കൃ​തി ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​ൻ സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യ​മാ​യ 10,000 രൂ​പ ഇ​നി​യും ഇ​രു​നൂ​റി​ന​ടു​ത്ത് പേ​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ട്.
ജി​യോ​ള​ജി വ​കു​പ്പ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​റ​ഞ്ഞ സ്ഥ​ല​ത്തു​ള്ള മു​ഴു​വ​ൻ പേ​രേ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ട​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 71 കു​ടും​ബ​ങ്ങ​ളി​ൽ 26 പേ​ർ​ക്ക് സ​ർ​ക്കാ​ർ സ്ഥ​ലം ന​ൽ​കി.
44 കു​ടും​ബ​ങ്ങ​ൾ സ്വ​ന്ത​മാ​യി സ്ഥ​ലം ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.