ക​വ​ള​പ്പാ​റ ദു​ര​ന്തം: ശേ​ഷി​ച്ച മൂ​ന്ന് പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ഉ​ട​ൻ കൈ​മാ​റും
Saturday, July 11, 2020 11:43 PM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട മൂ​ന്ന് പേ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യി. അ​വ​കാ​ശ​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്ന​തി​നാ​ലാ​ണ് തു​ക കൈ​മാ​റാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ 59 പേ​രാ​ണ് ക​വ​ള​പ്പാ​റ​യി​ൽ മ​ര​ണ​പ്പെ​ട്ട​ത്. ഇ​തി​ൽ പ​തി​നൊ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ദു​ര​ന്തം ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന​കം മു​പ്പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം നാ​ല് ല​ക്ഷം വീ​തം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ക്കി​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്കും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി തു​ക കൈ​മാ​റി. എ​ന്നാ​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​ത​ർ​ക്കം ധ​ന​സ​ഹാ​യം കൈ​മാ​റു​ന്ന​തി​ന് ത​ട​സ​മാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടും, ച​ർ​ച്ച ന​ട​ത്തി​യും, ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം തേ​ടി​യു​മാ​ണ് റ​വ​ന്യൂ വി​ഭാ​ഗം ഇ​വ​ർ​ക്കു​ള്ള തു​ക കൈ​മാ​റാ​ൻ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യ​മാ​യ നാ​ല് ല​ക്ഷം വീ​തം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​റി​യി​ച്ചു.