ജ​നങ്ങ​ൾ നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്നു , പൊ​ന്നാ​നി​യി​ൽ ആ​ശ​ങ്ക അ​ക​ലു​ന്നി​ല്ല
Saturday, July 11, 2020 11:43 PM IST
എ​ട​പ്പാ​ൾ: ക​ണ്ടെ​യ്ന്‍റ്മെ​ന്‍റ് സോ​ണാ​യ പൊ​ന്നാ​നി താ​ലൂ​ക്കി​ൽ 144-ാം വ​കു​പ്പ് ന​ട​പ്പാ​ക്കി​യി​ട്ടും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു കാ​ര്യ​മാ​യ കു​റ​വി​ല്ല. സാ​മൂ​ഹ്യ വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്നു ജ​ന​ങ്ങ​ളു​ടെ അ​നാ​വ​ശ്യ​മാ​യ പു​റ​ത്തി​റ​ങ്ങ​ൽ ഒ​രു പ​രി​ധി വ​രെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും എ​ട​പ്പാ​ൾ, ച​ങ്ങ​രം​കു​ളം മേ​ഖ​ല​ക​ളി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഇ​ന്ന​ലെ​യും തു​ട​ർ​ന്നു.

രാ​വി​ലെ ക​ട​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ തു​ട​ങ്ങു​ന്ന തി​ര​ക്ക് ഉ​ച്ച​യോ​ടെ അ​വ​സാ​നി​ച്ചെ​ങ്കി​ലും വ്യാ​പ​ക​മാ​യി ജ​ന​ങ്ങ​ൾ അ​ങ്ങാ​ടി​ക​ളി​ലെ​ത്തു​ക​യാ​ണ്. റേ​ഷ​ൻ ക​ട​ക​ൾ, മാ​വേ​ലി സ്റ്റോ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ല്ല തി​ര​ക്ക് ത​ന്നെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മി​ക്ക പ​ച്ച​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ൾ​ക്കു മു​ന്നി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​ള്ള ജ​ന​ക്കൂ​ട്ടം ത​ന്നെ​യാ​യി​രു​ന്നു.
വൈ​കു​ന്നേ​രം പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങു​ക​യും ക​റ​ങ്ങി ന​ട​ന്ന​വ​രെ ഓ​ടി​ക്കു​ക​യും താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തു. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ​യി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 13 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വ്. വാ​ർ​ഡ് 16ൽ ​ആ​റു പേ​ർ​ക്കും വാ​ർ​ഡ് 14 ൽ ​മൂ​ന്നു പേ​ർ​ക്കും 10,15 വാ​ർ​ഡു​ക​ളി​ൽ ര​ണ്ടു പേ​ർ​ക്കു വീ​ത​വു​മാ​ണ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യ​ത്.