പൊ​ന്നാ​നി അ​ഗ്നി​ര​ക്ഷ സേ​ന​യ്ക്കു റ​ബ​ർ ഡി​ങ്കി ബോ​ട്ട്
Tuesday, July 14, 2020 11:20 PM IST
എ​ട​പ്പാ​ൾ: ജ​ല​ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നു പൊ​ന്നാ​നി നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ റ​ബ​ർ ഡി​ങ്കി ബോ​ട്ട്, ഒൗ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ എ​ന്നി​വ പൊ​ന്നാ​നി അ​ഗ്നി ര​ക്ഷാ നി​ല​യ​ത്തി​നു ല​ഭ്യ​മാ​യി. പ​ല​പ്പോ​ഴും പൊ​ന്നാ​നി മേ​ഖ​ല​യി​ൽ ജ​ല അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നു ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ജി​ല്ല​യു​ടെ മ​റ്റു സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു എ​ത്തി​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​നി പൊ​ന്നാ​നി​യി​ൽ ത​ന്നെ അ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​യി​രി​ക്കു​ക​യാ​ണ്. ജ​ലര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ന​ട​ത്തു​വാ​ൻ ഇ​ത് അ​ഗ്നി ര​ക്ഷാ സേ​ന​ക്ക് ഉ​പ​ക​രി​ക്കും. നൂ​റ്റി ഒ​ന്നി​ന്‍റെ വി​ളി​പാ​ട് അ​ക​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം പൊ​ന്നാ​നി​യി​ലെ അ​ഗ്നി​ര​ക്ഷ സേ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​ധീ​ഷ്കു​മാ​ർ പ​റ​ഞ്ഞു.
റ​ബ​ർ ഡി​ങ്കി ബോ​ട്ട്, ഒൗ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി സേ​ന​യു​ടെ പ​രി​ശീ​ല​നം ഇ​ന്ന​ലെ​യും ബി​യ്യം കാ​യ​ലി​ൽ ന​ട​ന്നു. പ​ത്തു പേ​ർ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു ഉ​ത​കു​ന്ന ഡി​ങ്കി​യും ഏ​റ്റ​വും പു​തി​യ 40 എ​ച്ച്പി ശേ​ഷി​യു​ള്ള ഒൗ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​നും ആ​ണ് ആ​ഗ്നി​ര​ക്ഷ സേ​ന​നി​ല​യ​ത്തി​നു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വെ​ള്ള​ത്തി​ന​ടി​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്ന ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്ക്യൂ​ബ സെ​റ്റും ല​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ശീ​ല​ന​ത്തി​നു സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​ധീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കുര്യാ​ക്കോ​സ്, ഫ​യ​ർ ആ​ൻ​ഡ്് റെ​സ്ക്യൂ ഓ​ഫീ​സ​ർമാ​രാ​യ ഗം​ഗാ​ധ​ര​ൻ, സ​നൂ​പ്, രാ​ജീ​വ്, ഷ​ഫീ​ഖ്, വി​ശാ​ഖ്, അ​ജേ​ഷ്, മി​ഥു​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.