ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, July 14, 2020 11:21 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കെഎ​സ്ഇ​ബി പ​ട്ടി​ക്കാ​ട് ചു​ങ്കം സെ​ക്ഷ​ൻ പ​രി​ധി​യി​ൽ മീ​റ്റ​ർ റീ​ഡിം​ഗ് ജോ​ലി​യി​ലേ​ർ​പ്പെ​ട്ട ക​രാ​ർ തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗം സി.​എ.​സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ വി.​മു​ഹ​മ്മ​ദ് ഗാ​ലി​ബ് അ​ധ്യ​ക്ഷ​നാ​യി. വി​വി​ധ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷി​ഹാ​ബ്,
എം.​ഫി​റോ​സ് ബാ​ബു, എ.​ഹ​നീ​ഫ, രാ​ജീ​വ്, മോ​ഹ​ന​ൻ, അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി.​അ​ബ്ദു​ൽ റ​സാ​ഖ് സ്വാ​ഗ​ത​വും അ​ബ്ദു​സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു.
ജീ​വ​ന​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യും നി​ർ​ഭ​യ​മാ​യും ജോ​ലി ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഉ​റ​പ്പു​വ​രു​ത്തു​ക, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത് ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ കു​റ്റ​വാ​ളി​യെ അ​റ​സ്റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യും പ്ര​തി​ഷേ​ധ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.