എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യ്ക്ക് പൊ​ന്നാ​നി​യി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി
Wednesday, July 15, 2020 11:30 PM IST
മ​ല​പ്പു​റം: കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് ആ​ർ​ട്ടി​ടെ​ക്ച്ച​ർ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു പൊ​ന്നാ​നി ക​ഐ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു പ്ര​ത്യേ​ക ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ബ​സ് സ​ർ​വീ​സ്. പൊ​ന്നാ​നി​യി​ൽ നി​ന്നു കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി ഓ​രോ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. സ​ർ​വീ​സു​ക​ൾ രാ​വി​ലെ 6.30ന് ​ആ​രം​ഭി​ക്കും. എ​ട​പ്പാ​ൾ വ​ഴി​യാ​ണ് തൃ​ശൂ​രി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ക. പ​രീ​ക്ഷ​ഹാ​ൾ ടി​ക്ക​റ്റ് യാ​ത്ര​യ്ക്ക് നി​ർ​ബ​ന്ധ​മാ​ണ്. കൂ​ടെ ഒ​രു ര​ക്ഷി​താ​വി​നും യാ​ത്ര ചെ​യ്യാം. വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്ക് കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ര​ണ്ട് ബ​സു​ക​ള്‌ പൊ​ന്നാ​നി​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തും.