വി​ദ്യാ​ഭ​വ​നു നൂ​റു​ശ​ത​മാ​നം വി​ജ​യം
Wednesday, July 15, 2020 11:31 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ നൂ​റു ശ​ത​മാ​നം വി​ജ​യം നി​ല നി​ർ​ത്തി. തു​ട​ർ​ച്ച​യാ​യ ഇ​രു​പ​ത്തി ഒ​ന്നാം ത​വ​ണ​യാ​ണ് വി​ദ്യാ​ല​യം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​യെ​ഴു​തി​യ 79 വി​ദ്യാ​ർ​ഥി​ക​ളി​ൽ 50 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 18 പേ​ർ ഫ​സ്റ്റ് ക്ലാ​സും 11 പേ​ർ സെ​ക്ക​ൻ​ഡ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി.
490 (98 ശ​ത​മാ​നം) മാ​ർ​ക്ക് നേ​ടി ലി​യ എ​ലി​സ​ബ​ത്ത് ഒ​ന്നാം സ്ഥാ​ന​വും 489 (97.8ശ​ത​മാ​നം) മാ​ർ​ക്കോ​ടെ മീ​നാ​ക്ഷി ര​ണ്ടാം സ്ഥാ​ന​വും 487 (97.4)ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ര​ഫു​ൽ കേ​ശ​വ​ദാ​സ് മൂ​ന്നാം സ്ഥാ​ന​ത്തും നേ​ടി.​അ​ഞ്ചു പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. ലി​യ എ​ലി​സ​ബ​ത്ത് കെ​മി​സ്ട്രി​യി​ലും ജാ​ൻ​വി. എ​സ്.​നാ​യ​ർ സം​സ്കൃ​ത​ത്തി​ലും നൂ​റു മാ​ർ​ക്കും നേ​ടി.