വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​നു ഓ​ണ്‍​ലൈ​ൻ പ​രി​ശീ​ല​നം
Wednesday, July 15, 2020 11:41 PM IST
മ​ല​പ്പു​റം: കോ​വി​ഡ് കാ​ല​ത്തും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കി കു​റ്റി​പ്പു​റം ബ്ലോ​ക്കി​ന് കീ​ഴി​ൽ ആ​ത​വ​നാ​ടു​ള്ള മൃ​ഗ സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം.
മേ​യ് 21 നാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തെ​ങ്കി​ലും കോ​വി​ഡി​നെ തു​ട​ർ​ന്നു ക​ർ​ഷ​ക​ർ​ക്കു നേ​രി​ട്ടു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. വാ​ട്ട്സ്ആ​പ്പ് സൗ​ക​ര്യ​മു​ള്ള ഏ​തൊ​രു ക​ർ​ഷ​ക​നും മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സൗ​ജ​ന്യ വെ​ബി​നാ​റി​ലൂ​ടെ സം​ശ​യ നി​വാ​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​മാണ് ഒരു​ക്കു​ന്നത്.
ആ​ട്, പ​ശു, പോ​ത്ത്, ഏ​രു​മ, പ​ന്നി, മു​യ​ൽ, എ​മു, കോ​ഴി, താ​റാ​വ്, കാ​ട എ​ന്നി​വ​യെ വ​ള​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് കേ​ന്ദ്ര​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന​ത്. വ​ള​ർ​ത്തു​നാ​യ​ക​ൾ, ഓ​മ​ന​പ്പ​ക്ഷി​ക​ൾ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ഇ​വി​ടെ ല​ഭി​ക്കും.
ഗൂ​ഗി​ൾ മീ​റ്റ് സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​സം​തോ​റും മൂ​ന്ന് വെ​ബി​നാ​റു​ക​ളു​ക​ളാ​ണ് സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​ത്. കോ​വി​ഡ് ക​ഴി​യു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ടു കേ​ന്ദ്ര​ത്തി​ലെ​ത്തി പ​രി​ശീ​ല​നം നേ​ടാ​വു​ന്ന രീ​തി​യി​ലേ​ക്കു മാ​റ്റു​മെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ശി​വ കു​മാ​ർ പ​റ​ഞ്ഞു.
വെ​ബി​നാ​ർ സം​ബ​ന്ധി​ച്ചു വിവരങ്ങൾക്ക് 8089293728 എന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.