പ്ര​ള​യം: ജി​ല്ല​യി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​യി 549 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഒ​രു​ക്കും
Thursday, July 30, 2020 11:07 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ പ്ര​ള​യ​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.
അ​ത്യാ​ഹി​ത ദ്രു​ത​ക​ർ​മ സേ​ന​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളും പ്ര​ള​യ സ​മ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഏ​ക​ദേ​ശം 85,000 പ്ര​ള​യ ബാ​ധി​ത​ർ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യു​ന്ന 549 ക്യാ​ന്പു​ക​ളാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ണ്ടെ​ത്തി സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് നാ​ല് ത​ര​ത്തി​ലു​ള്ള ക്യാ​ന്പു​ക​ളാ​ണ് ത​യാ​റാ​വു​ന്ന​ത്. ക്യാ​ന്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പ് വ​രു​ത്താ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക്, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ ആ​രോ​ഗ്യ​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ൽ നേ​ര​ത്തെ എ​ത്തി​ക്കും.

പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​യി അ​വ​ശ്യ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളോ​ടു കൂ​ടി​യ പൊ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ നി​യോ​ഗി​ക്കും.

ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും കു​ടി​വെ​ള്ള​വും ശേ​ഖ​രി​ച്ചു വെ​ക്കും. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി മു​ൻ​കൂ​ട്ടി ബോ​ട്ടു​ക​ൾ എ​ത്തി​ക്കും. അ​തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്ന് ബോ​ട്ടു​ക​ളു​ടെ ലി​സ്റ്റ് ല​ഭ്യ​മാ​ക്കി താ​ലൂ​ക്ക് തല ഐ​ആ​ർ​എ​സ് ടീ​മി​ന്‍റെ പ​ക്ക​ൽ ഏ​ൽ​പ്പി​ക്കും.