പു​ഴ​യി​ൽ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Friday, July 31, 2020 11:43 PM IST
പോ​ത്തു​ക​ല്ല്: ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ളു​ടെ ഉ​പ​ജീ​വ​നം ല​ക്ഷ്യ​മി​ട്ട് ചാ​ലി​യാ​ർ പു​ഴ​യി​ൽ അ​ര ല​ക്ഷം മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. തു​ട​ർ​ച്ച​യാ​യി മു​ന്നാം ത​വ​ണ​യാ​ണ് ചാ​ലി​യാ​റി​ൽ മ​ത്സ്യ​കു​ഞ്ഞ് നി​ക്ഷേ​പം ന​ട​ക്കു​ന്ന​ത്. പോ​ത്തു​ക​ല്ല് ചാ​ലി​യാ​ർ പു​ഴ​യി​ൽ മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കു​ന്ന ച​ട​ങ്ങ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​ടി.​അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.