വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ന​ട​പ​ടി വേ​ണം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
Friday, July 31, 2020 11:44 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​വും മ​ഹാ​മാ​രി​യും മൂ​ലം ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന നി​ല​ന്പൂ​രി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രോ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ല​ന്പൂ​ർ യൂ​ണി​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്് വി​നോ​ദ് പി.​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ​റു​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​നൗ​ഷാ​ദ്, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ണ്ട് റി​യാ​സ് ചെ​ന്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.