ജൈ​വ​ നെ​ൽ​ കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി
Sunday, August 2, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മു​ള്ള്യാ​കു​ർ​ശി എം.​ടി.​മ​മ്മി ഹാ​ജി സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ സ്വ​യം പ​ര്യാ​പ്ത​ത​ കാ​ന്പെ​യി​ന്‍റെ ഭാ​ഗ​മാ​യി ജൈ​വ​നെ​ൽ​കൃ​ഷി, മ​ത്സ്യ കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി,വാ​ഴ കൃ​ഷി, ഒൗ​ഷ​ധ സ​സ്യ കൃ​ഷി എ​ന്നി​വ​യ്ക്ക് തു​ട​ക്ക​മാ​യി.

കോ​വി​ഡ് കാ​ല​ത്ത് കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ന്പെ​യി​നി​ൽ ഗ്രാ​മ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വി​വി​ധ​യി​നം കൃ​ഷി ഉ​ത്പാ​ദ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

പൂ​ഴി​ക്കു​ത്ത് ത​ച്ച​ങ്ങാ​ട് കു​ള​ത്തി​ൽ മ​ത്സ്യ കൃ​ഷി റി​ട്ട.​പ്രധാ​ന അ​ധ്യാ​പ​ക​ൻ കെ.​സ​ലാ​മും ഒൗ​ഷ​ധ സ​സ്യ​കൃ​ഷി ക്ര​സ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ​സ്യ​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ എം.​സാ​ജ​റും ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ക്കാ​ട്ട് വീ​തു​ള്ളി​ക്കു​ള പ​രി​സ​ര​ത്ത് തു​ട​ങ്ങി​യ ജൈ​വ നെ​ൽ​കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം കീ​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം.​ഫി​റോ​സ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​ടി.​മു​ഹ​മ്മ​ദ്,
കെ.​ടി.​അ​ബ്ദു​ൽ ല​ത്തീ​ഫ്, എ.​ടി.​സ്വാ​ലി​ഹ്, മു​ത്ത​ങ്ങ​യി​ൽ മു​സ്ത​ഫ, അ​ന്പ​ല​ക്കു​ത്ത് ഹ​നീ​ഫ, ത​ച്ച​ങ്ങാ​ട്ടി​ൽ റ​ഷീ​ദ്, കെ.​ടി ക​രീം, സി.​ടി.​സു​മാ​സ്, എം.​ടി.​റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.