ക്വാ​റന്‍റൈ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​ന് കോ​വി​ഡ്
Sunday, August 2, 2020 11:28 PM IST
ക​രു​വാ​ര​കു​ണ്ട്: ക്വാ​റ​ന്‍റൈൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ യു​വാ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നീ​ലാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. നാ​ല്, അ​ഞ്ച്, ആ​റ് വാ​ർ​ഡു​ക​ളി​ൽ രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ മാ​ത്ര​മേ ക​ട​ക​ൾ തു​റ​ക്കാ​ൻ പാ​ടു​ള്ളൂ. രോ​ഗി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 27 ആ​ളു​ക​ൾ​ക്കും, അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ൾ​ക്കും ഹോം ​ക്വാ​റ​ന്‍റൈൻ ഏ​ർ​പ്പെ​ടു​ത്തി. പ​ഞ്ചാ​ബി​ൽ നി​ന്ന് എ​ത്തി​യ മൂ​ന്ന് പേ​ർ​ക്കാ​ണ് ശ​നി​യാ​ഴ്ച കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​ത്.
നീ​ലാ​ഞ്ചേ​രി മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​രി​ൽ ഒ​രാ​ൾ പ​രി​ശോ​ധ​ന ഫ​ലം അ​റി​യും മു​ൻ​പേ പു​റ​ത്തി​റ​ങ്ങി​യ​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ആ​ശ​ങ്ക സൃ​ഷ്ച്ചി​ട്ടു​ണ്ട്. തു​വ്വൂ​ർ വെ​ള്ളോ​ട്ടു പാ​റ​യി​ലെ ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ഉ​ൾ​പ്പ​ടെ എ​ത്തി​യി​ട്ടു​ണ്ട​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന് ല​ഭി​ച്ച വി​വ​രം. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന ജാ​ഗ്ര​ത സ​മി​തി യോ​ഗ​ത്തി​ലാ​ണ് 4,5,6 വാ​ർ​ഡു​ക​ളി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.