മ​ല​പ്പു​റ​ത്ത് ഇന്നലെ 126 പേ​ർ​ക്ക്, 44 പേർ​ക്ക് രോ​ഗ​മു​ക്തി
Sunday, August 2, 2020 11:29 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 126 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​വ​രി​ൽ 117 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.
നാ​ല് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി വ​രി​ക​യാ​ണ്. നേ​ര​ത്തെ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യ 106 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ നാ​ല് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ശേ​ഷി​ക്കു​ന്ന അ​ഞ്ച് പേ​ർ വി​വി​ധ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ഇ​ന്ന​ലെ 44 പേ​ർ ജി​ല്ല​യി​ൽ രോ​ഗ​മു​ക്ത​രാ​യി. വി​ദ​ഗ്ധ ചി​കി​ത്സ​ക്കു ശേ​ഷം ഇ​തു​വ​രെ 1,412 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. രോ​ഗ​ബാ​ധി​ത​രാ​യി ഇ​തു​വ​രെ 13 പേ​ർ മ​ര​ണ​മ​ഞ്ഞു. ഇ​വ​രെ കൂ​ടാ​തെ ഒ​രാ​ൾ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​യി​ൽ തു​ട​ർ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.
32,657 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 30,470 പേ​ർ വീ​ടു​ക​ളി​ലും 1,330 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.