തു​ണി​വ്യാ​പാ​രം പ്ര​തി​സ​ന്ധി​യി​ലെ​ന്ന്
Monday, August 3, 2020 10:47 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​രു​വ് ക​ച്ച​വ​ട​ക്കാ​രും അം​ഗീ​കൃ​ത ക​ച്ച​വ​ട​ക്കാ​രും ത​മ്മി​ലു​ള്ള അ​നാ​രോ​ഗ്യ​പ​ര​മാ​യ മ​ത്സ​രം കാ​ര​ണം ക്ര​മ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്നുവെന്നും സ​ർ​ക്കാ​ർ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ടി​ക​ളു​ടെ റ​വ​ന്യൂ വ​രു​മാ​ന​മാ​ണ് തെ​ര​വു ക​ച്ച​വ​ടം മൂ​ലം ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ്സ് ഡീ​ലേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. അ​ന​ധി​കൃ​ത തെ​ര​വു​ക​ച്ച​വ​ടം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ് വ്യാ​പ​ന​മി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും ആ​റു മ​ണി​ക്കൂ മു​ന്പാ​യി ക​ട​ക​ൾ അ​ട​ക്കേ​ണ്ടി വ​രു​ന്ന​തു​മൂ​ലം തു​ണി​ക്ക​ച്ച​വ​ട മേ​ഖ​ല​യി​ൽ വ​ള​രെ​യ​ധി​കം പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു. അ​തി​നാ​ൽ ഇ​ത​ര ജി​ല്ല​ക​ളി​ലേ​തു​പോ​ലെ രാ​ത്രി ഏ​ഴു വ​രെ​യെ​ങ്കി​ലും ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.