നി​ല​ന്പൂ​രി​ൽ 12 മു​ത​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും
Wednesday, August 5, 2020 10:55 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ​മെ​ന്‍റ് കേ​ന്ദ്രം അ​ടു​ത്ത 12 മു​ത​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ 300 കി​ട​ക്ക​ക​ളു​ള്ള സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും ന​ഗ​ര​സ​ഭാ​ധി​കൃ​ത​രും ത​മ്മി​ൽ ച​ർ​ച്ച ചെ​യ്തു.
300 രോ​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ക​ട്ടി​ൽ, കി​ട​ക്ക​ക​ൾ, ശു​ചി​മു​റി​ക​ൾ, കം​പ്യൂ​ട്ട​ർ, ഫാ​ർ​മ​സി, ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ങ്ങ​ൾ, ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ ഒ​രു​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ടു​ത്ത ശ​നി​യാ​ഴ്ച​യോ​ടെ ന​ഗ​ര​സ​ഭ ചെ​യ്തു കൊ​ടു​ക്കും.
30 ഡോ​ക്ട​ർ​മാ​ർ, 30 ന​ഴ്സു​മാ​ർ, മ​റ്റ് ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പ് നി​യ​മി​ക്കും.
ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 10ന് ​ഇ​തേ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. 12ന് ​രാ​വി​ലെ എ​ട്ടു​മ​ണി​ക്ക് കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ദ്യ രോ​ഗി​യെ പ്ര​വേ​ശി​പ്പി​ച്ച് കൊ​ണ്ട് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ നി​ന്ന് ക​ണ്ടെ​ത്തു​ന്ന രോ​ഗ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രേ​യും കു​റ​ഞ്ഞ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രേ​യു​മാ​ണ് നി​ല​ന്പൂ​രി​ലെ കേ​ന്ദ്ര​ത്തി​ൽ താ​മ​സി​പ്പി​ക്കു​ക. രോ​ഗം കൂ​ടു​ത​ലു​ള്ള​വ​രെ മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ മാ​റ്റും.
അ​തി​നാ​വ​ശ്യ​മാ​യ ഒ​രു ആം​ബു​ല​ൻ​സ് നി​ല​ന്പൂ​രി​ൽ മു​ഴു​വ​ൻ സ​മ​യം നി​ല​നി​ർ​ത്തും.
നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള രോ​ഗി​ക​ൾ​ക്ക് നി​ല​ന്പൂ​രി​ൽ​ത്ത​ന്നെ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ക.
രോ​ഗ​വ്യാ​പ​നം കൂ​ടു​ക​യാ​ണെ​ങ്കി​ൽ ഓ​രോ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ലും ഇ​ത്ത​ര​ത്തി​ൽ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി.