പൂ​ക്കോ​ട്ടു​മ​ണ്ണ പാ​ല​ത്തി​ല​ടി​ഞ്ഞ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Thursday, August 6, 2020 11:15 PM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ ചു​വ​ട്ടി​ൽ മ​ര​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ കൂ​റ്റ​ൻ മ​ര​ങ്ങ​ൾ വ​ന്ന​ടി​ഞ്ഞ് ബ്രി​ഡ്ജി​ന്‍റെ ഷ​ട്ട​റു​ക​ൾ ത​ക​രു​ക​യും കേു​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ൽ ഷ​ട്ട​റു​ക​ളി​ൽ ഉ​ണ​ങ്ങി​യ വ​ൻ മ​ര​ങ്ങ​ൾ വ​ന്ന​ടി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു.
നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്ച കു​റെ​ഭാ​ഗ​ത്തെ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. എ​ന്നാ​ൽ ര്രാ​തി​യോ​ടെ പാ​ല​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന രൂ​പ​ത്തി​ൽ മ​ര​ങ്ങ​ൾ വ​ന്ന​ടി​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ത്തു​ക​ൽ, എ​ട​ക്ക​ര ട്രോ​മാ കെ​യ​ർ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​സ​ങ്ങ​ൾ മു​റി​ച്ച് മാ​റ്റ​ൽ ആ​രം​ഭി​ച്ചു. ഹം​സ എ​ട​ക്ക​ര, ക​രീം കൂ​ളി​യോ​ട​ൻ, സു​ലൈ​മാ​ൻ കൂ​ളി​യോ​ട​ൻ, ഹു​സൈ​ൻ കൂ​ളി​യോ​ട​ൻ, ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പാ​ല​ത്തി​ന​ടി​യി​ലെ മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്.