ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി സം​സ്കാ​ര സാ​ഹി​തി
Thursday, August 6, 2020 11:15 PM IST
നി​ല​ന്പൂ​ർ : പോ​ത്തു​ക​ല്ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സം​സ്കാ​ര സാ​ഹി​തി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. പ്ര​ള​യ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.
മാ​സ്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ബ​ക്ക​റ്റ്, മ​ഗു​ക​ൾ എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​പ്പാ​ടം, ഭൂ​താ​നം, വെ​ളു​ന്പി​യം​പാ​ടം സ്കൂ​ളു​ക​ളി​ലും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ഢ്യ​ൻ​പാ​റ​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് എ​രു​മ​മു​ണ്ട സ്കൂ​ളി​ലേ​ക്കും ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കോ​ള​നി​ക​ളി​ലെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ച​ത്. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം, എ​ട​ക്ക​ര ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​നാ​യി ജേ​ക്ക​ബ്, സി.​ആ​ർ. പ്ര​കാ​ശ്, എം.​എ. ജോ​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.