ന​ട​പ്പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ: പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, August 9, 2020 11:45 PM IST
നി​ല​ന്പൂ​ർ: കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ മ​തി​ൽ​മൂ​ല ന​ട​പ്പാ​ല​ത്തി​ന് സ​മീ​പം പു​ഴ​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു. ഇ​തോ​ടെ പു​ഴ​യി​ൽ മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​യാ​ൽ ഈ ​ന​ട​പ്പാ​ലം ഏ​തു സ​മ​യ​ത്തും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഈ ​ന​ട​പ്പാ​ല​ത്തോ​ട് ചേ​ർ​ന്ന റോ​ഡി​ലൂ​ടെ വേ​ണം മ​തി​ൽ​മൂ​ല കോ​ള​നി​യി​ലേ​ക്ക് എ​ത്താ​ൻ.
ഈ ​റോ​ഡും മ​ണ്ണി​ടി​ച്ചി​ൽ തു​ട​ർ​ന്നാ​ൽ ത​ക​രും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ തു​ട​ക്ക ഭാ​ഗ​മാ​ണി​ത്. 2018 ലും 2019 ​ലും തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഈ ​ന​ട​പ്പാ​ല​ത്തി​ന്‍റെ മ​റു​ഭാ​ഗം പ്ര​ള​യ​മെ​ടു​ത്തി​രു​ന്നു. ക​ല്ലു​ണ്ട ഭാ​ഗ​ത്തേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ ഈ ​ന​ട​പ്പാ​ലം ക​ട​ന്നാ​ൽ കു​റ​ഞ്ഞ ദൂ​ര​മേ ഉ​ള്ളു. കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ മ​തി​ൽ​മു​ല ഭാ​ഗ​ത്ത് ക​ര​യി​ടി​ച്ചി​ൽ വ്യാ​പ​ക​മാ​ണ്. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.