ട്രോ​മാ കെ​യ​റി​നു ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി റി​ഥം കൂ​ട്ടാ​യ്മ
Tuesday, August 11, 2020 11:26 PM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ ട്രോ​മാ കെ​യ​റി​നു ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി റി​ഥം കൂ​ട്ടാ​യ്മ. ക​വ​ള​പ്പാ​റ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഉ​രു​ൾ പൊ​ട്ട​ലു​ണ്ടാ​യ​പ്പോ​ൾ ആ​വ​ശ്യ​ത്തി​നു ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്നി​ട്ടു പോ​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ആ​ദ്യം എ​ത്തി​യ​ത് പോ​ത്തു​ക​ൽ ട്രോ​മാ കെ​യ​ർ അം​ഗ​ങ്ങ​ളാ​യി​രു​ന്നു.
പ്ര​ള​യ ദു​ര​ന്ത സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര മേ​ഖ​ല​യി​ൽ മ​തി​യാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രോ​മാ കെ​യ​റി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി​യ റി​ഥം കൂ​ട്ടാ​യ്മ ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. ജ​ന​റേ​റ്റ​ർ, ര​ണ്ട് ഹെ​ഡ് ലൈ​റ്റു​ക​ൾ, ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കു​തി​നാ​യ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് കൈ​മാ​റി​യ​ത്. 2003-2008 കാ​ല​ട്ട​ത്തി​ൽ കാ​തോ​ലി​ക്ക​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠ​നം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് റി​ഥം. പോ​ത്തു​ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ൽ ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് ട്രോ​മ കെ​യ​ർ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.
ട്രോ​മ​കെ​യ​റി​നു ആ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ കൂ​ട്ടാ​യ്മ​യ്ക്ക് പോ​ത്തു​ക​ൽ എ​സ്ഐ. കെ. ​അ​ബ്ബാ​സ് ന​ന്ദി പ​റ​ഞ്ഞു.
ഇന്നലെ കാ​തോ​ലി​ക്ക​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഫാ.യോ​ഹ​ന്നാ​ൻ തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ റെ​ജി, ത​ങ്ക​ച്ച​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ട്രോ​മാ​കെ​യ​ർ പ്ര​സി​ഡ​ന്‍റ് സു​ലൈ​മാ​ൻ, യൂ​ണി​റ്റ് ലീ​ഡ​ർ അ​ബ്ദു​ൾ ക​രീം, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ന​വാ​സ് ബാ​ബു എ​ന്നി​വ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.