കോ​ഡൂ​രി​ൽ ഉ​റ​വി​ട​മ​റി​യാ​തെ രോ​ഗ​വ്യാ​പ​നം: നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി
Tuesday, August 11, 2020 11:26 PM IST
മ​ല​പ്പു​റം: കോ​ഡൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​റ​വി​ട​മ​റി​യാ​ത്ത കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​ൻ കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി തീ​രു​മാ​നം. കോ​ഡൂ​രി​ൽ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നാ​ൽപ്പ​തോ​ളം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ ഏ​റെ​യും ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ളാ​ണ്. ഇ​തേ​തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ എ​ല്ലാ​സേ​വ​ന​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഫ്ര​ണ്ട്് ഓ​ഫീ​സ് പൂ​ർ​ണ​മാ​യി അ​ട​ച്ചു.രാ​ത്രി​യി​ലും പ​ക​ലും അ​ങ്ങാ​ടി​ക​ളി​ൽ കൂ​ട്ടം​കൂ​ടു​ന്ന​തും ഹോ​ട്ട​ലു​ക​ളി​ൽ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചു. പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​ടെ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കും.മ​സ്ജി​ദു​ക​ളി​ലെ ജു​മ​അ ന​മ​സ്കാ​രം നി​ർ​ത്തി​വ​യ്ക്കാ​നും മ​റ്റു​ന​മ​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ഞ്ചി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​തി​രി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​രോ​ടു ആ​വ​ശ്യ​പ്പെ​ടും.