നഗരസഭാ പ്രദേശത്ത് കോവിഡ് പ്രതിരോധം ഉൗർജിതമാക്കണമെന്ന്
Tuesday, August 11, 2020 11:28 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പെ​ട്ട കു​ന്ന​പ്പ​ള്ളി​യി​ൽ കോ​വി​ഡ് മ​ര​ണം സം​ഭ​വി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​നി​സി​പ്പ​ൽ മു​സ്ലീം ലീ​ഗ് ക​മ്മ​റ്റി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്കി. കോ​വി​ഡ് വ്യാ​പ​നം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മൈ​ക്ക് പ്ര​ച​ര​ണം ന​ട​ത്തു​ക, രോ​ഗ​പ്പ​ക​ർ​ച്ചാ സാ​ധ്യ​ത​ക​ൾ ല​ഘൂ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക, പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു.
ഭാ​ര​വാ​ഹി​ക​ളും കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യ കി​ഴി​ശേ​രി മു​ഹ​മ്മ​ദ്, പ​ച്ചീ​രി ഫാ​റൂ​ഖ്, പ​ടി​ഞ്ഞാ​റേ​തി​ൽ ബ​ഷീ​ർ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, പി.​പി.​സ​ക്കീ​ർ ഹു​സൈ​ൻ, പ​ച്ചീ​രി ജ​ലാ​ൽ, നി​സാം കു​ന്ന​പ്പ​ള്ളി, ഉ​നൈ​സ് ക​ക്കൂ​ത്ത്, മൂ​സ കു​റ്റീ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​താ
നി​ർ​ദേ​ശ​വു​മാ​യി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്

പെ​രി​ന്ത​ൽ​മ​ണ്ണ: ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്. മ​ഴ​ക്കാ​ലം ശ​ക്തി​പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗം​പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജിത​പ്പെ​ടു​ത്തി​യ​ത്.
ആ​ദ്യ​ഘ​ട്ട​മാ​യി ബോ​ധ​വ​ത്ക​ര​ണം, കൊ​തു​കു​ക​ൾ വ​ള​രു​ന്ന സ്ഥ​ല​ങ്ങ​ൾ ന​ശി​പ്പി​ക്ക​ൽ എ​ന്നി​വ ന​ട​ത്തി. കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​സ​ലാം പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്ന​വ​ർ സ്വ​യം ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​കാ​തെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.