ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു
Wednesday, August 12, 2020 11:50 PM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശ​നം ന​ട​ത്തി. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു സെ​ന്‍റ​റി​ലേ​ക്ക് അ​നു​വ​ദി​ച്ച യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു നാ​ൽ​പ​ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് എ​ട്ടു ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളാ​ണ് കേ​ന്ദ്ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. നി​ല​വി​ൽ എ​ട്ട് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളാ​ണ് സെ​ന്‍റ​റി​ലു​ള്ള​ത്. പു​തു​താ​യി എ​ട്ടു മെ​ഷീ​നു​ക​ൾ കൂ​ടി വ​രു​ന്ന​തോ​ടെ യ​ന്ത്ര​ങ്ങ​ളു​ടെ എ​ണ്ണം പ​തി​നാ​റാ​കും. അ​ടു​ത്ത ആ​ഴ്ച​യോ​ടെ ഇ​വ കേ​ന്ദ്ര​ത്തി​ലെ​ത്തും. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ചാ​ച്ചി, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് സ​പ്പോ​ർ​ട്ടിം​ഗ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത്, എം. ​സു​കു​മാ​ര​ൻ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.