ബൈ​ക്കി​ൽ മൂ​ന്നു പേ​ർ; ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു
Wednesday, August 12, 2020 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്നു​പേ​രുമായുള്ള ബൈ​ക്ക് യാ​ത്ര​യെ​ത്തു​ട​ർ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് യുവാവിന്‍റെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. കോ​വി​ഡ് വ്യാ​പ​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്തു നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​തെ ബൈ​ക്കി​ൽ മൂ​ന്നു പേ​രെ യാ​ത്ര ചെ​യ്ത​തി​നാ​ണ് ബൈ​ക്ക് ഓ​ടി​ച്ച യു​വാ​വി​ന്‍റെ ലൈ​സ​ൻ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെയ്ത​ത്.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഡി​ജി​റ്റ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് ഇ​തു ക​ണ്ടു​പി​ടി​ച്ച​ത്. കാ​മ​റ കൊ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ വ​ഴി​യും ഫോ​ട്ടോ​ക​ളെ​ടു​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​വ​ർ​ക്കു നോ​ട്ടീ​സ് അ​യ​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി. ക​ഴി​ഞ്ഞ​യാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് കാ​ര്യ​വ​ട്ട​ത്തു വ​ച്ച് പ​ക​ർ​ത്തി​യ ദൃ​ശ്യം പ്ര​കാ​രമാണ് വാ​ഹ​ന ഉ​ട​മ​യെ ദൃ​ശ്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ഈ​സ​മ​യം വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​റെ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് വാ​ഹ​ന​മോ​ടി​ച്ച വി​ഷ്ണു​വി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് മൂ​ന്നു​മാ​സ​ത്തേ​ക്കു സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു. മു​ജീ​ബ് അ​റി​യി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​യ​ച്ചു​ത​ന്നാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​യി​ന്‍റ് ആ​ർ​ടി​ഒ പ​റ​ഞ്ഞു.