പ്ര​ള​യ​ത്തെ ഭ​യ​ന്നു കൃ​ഷി​യി​ടം മാ​റ്റി​യിട്ടും ക​ർ​ഷ​ക​ർ​ക്ക് രക്ഷയില്ല
Wednesday, August 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ പേ​ടി​ച്ച് കൃ​ഷി​യി​ടം മാ​റ്റി​യ ക​ർ​ഷ​ക​ർ വീ​ണ്ടും കൃഷി നാശം. പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നാ​ലു ക​ർ​ഷ​ക​ർ നി​ല​ന്പൂ​ർ ചാ​രം​കു​ള​ത്ത് ന​ട​ത്തി​യ കൂ​ട്ടു​കൃ​ഷി​യാ​ണ് കാ​റ്റി​ലും മ​ല​വെ​ള്ള​പാ​ച്ചി​ലും ന​ശി​ച്ച​ത്. പു​ള​പ്പാ​ടം സ്വ​ദേ​ശി​ക​ളാ​യ പി​ച്ച​ൻ​പാ​ട്ടു​പാ​റ ഫൈ​സ​ൽ കോ​യ, തോ​മ​സ് മ​നാം​ത​ട്ട​യി​ൽ, മു​ണ്ടേ​രി സ്വ​ദേ​ശി​ക​ളാ​യ ഹൈ​ദ്രു അ​രി​യ​പ​റ​ന്പ​ൻ, സു​ൽ​ത്താ​ൻ പാ​ല​പ്പ​റ്റ എ​ന്നി​വ​രു​ടെ 5000 നേ​ന്ത്ര​വാ​ഴ​ക​ളി​ൽ 2000ത്തി​ലേ​റെ​യാ​ണ് ന​ശി​ച്ച​ത്.
കൂ​ടാ​തെ ചേ​ന്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​വി​ള കൃ​ഷി​ക​ളും വെ​ള്ളം ക​യ​റി ചെ​ളി​യി​ൽ പൂ​ണ്ടു പോ​യി. 2019 ഒാഗ​സ്റ്റി​ൽ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പാ​താ​ർ, പൂ​ള​പ്പാ​ടം, മു​ണ്ടേ​രി ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ളി​ൽ കൃ​ഷി ന​ശി​ച്ച​തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​മാ​യ കൃ​ഷി​യി​ടം തേ​ടി ഇ​വ​ർ ചാ​രം​കു​ള​ത്തെ വ​നം ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ഇ​വി​ടെ കൂ​ട്ടു​കൃ​ഷി തു​ട​ങ്ങി​യ​ത്. താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഷെ​ഡി​ൽ കാ​വ​ൽ കി​ട​ന്നാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് കൃ​ഷി​യെ സം​ര​ക്ഷി​ച്ച​ത്. എ​ന്നാ​ൽ ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ലും ചാ​ലി​യാ​ർ പു​ഴ​യി​ൽ നി​ന്ന് വെ​ള്ളം ക​യ​റി​യും ഇ​വ​രു​ടെ കൃ​ഷി​യു​ടെ ന​ല്ലൊ​രു ഭാ​ഗം ന​ശി​ച്ചു. ബാ​ങ്കി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്തും പ​ല​രി​ൽ നി​ന്നു ക​ടം വാ​ങ്ങി​യു​മാ​ണ് ഇ​വ​ർ കൃ​ഷി ന​ട​ത്തു​ന്ന​ത്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ആ​ശ്വാ​സ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ​യ​ല്ലാ​തെ മു​ന്നി​ൽ മ​റ്റു മാ​ർ​ഗ​മി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.