ആ​റം​പു​ളി​ക്ക​ൽ ചെ​ക്ക് ഡാ​മി​ന് ര​ണ്ടു സ്ലാ​ബു​ക​ൾ കൂ​ടി നി​ർ​മി​ക്കും
Friday, August 14, 2020 11:15 PM IST
എ​ട​ക്ക​ര: ആ​റം​പു​ളി​ക്ക​ൽ മി​നി ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജി​ന് ര​ണ്ടു സ്ലാ​ബു​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്ന​തു പ​രി​ഗ​ണ​ന​യി​ൽ. ക​ന​ത്ത മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ പു​ന്ന​പ്പു​ഴ ഗ​തി മാ​റി ഒ​ഴു​കി അ​പ്രോ​ച്ച് റോ​ഡു​ൾ​പ്പെ​ടെ ഒ​ഴു​കി പോ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ബ്രി​ഡ്ജി​നു ര​ണ്ടു സ്ലാ​ബു​ക​ൾ കൂ​ടി നി​ർ​മി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. നി​ല​വി​ൽ അ​ഞ്ചു സ്ലാ​ബു​ക​ളു​ണ്ട്. പു​തി​യ ര​ണ്ട് സ്ലാ​ബി​നും മി​നി ചെ​ക്ക്ഡാം ഒ​ഴി​വാ​ക്കി ബ്രി​ഡ്ജ് മാ​ത്ര​മാ​കും. 18 മീ​റ്റ​ർ കൂ​ടി നീ​ളം വ​ർ​ധി​ക്കും.
ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ൽ മൂ​ന്നു കോ​ടി 90 ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച ആ​റം​പു​ളി​ക്ക​ൽ മി​നി ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി​രു​ന്നു. പു​ഴ ഗ​തി​മാ​റി ഒ​ഴു​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് പി.​വി അ​ൻ​വ​ർ എം​എ​ൽ​എ​യും മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​രും വീ​ണ്ടും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നു പ്രാ​ദേ​ശി​ക വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്കു ഉ​റ​പ്പു ന​ൽ​കി.