മാ​ലി​ന്യ​വി​വാ​ദ​ം: ഡി​വൈ​എ​ഫ്ഐ​യു​ടെ നി​ല​പാ​ട് അ​പ​ല​പ​നീ​യ​മെന്ന് ലീഗ്
Friday, August 14, 2020 11:15 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി രം​ഗ​ത്ത്. ഡി​വൈ​എ​ഫ്ഐ​യു​ടെ നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ​ന്നും മു​സ്ലിം ലീ​ഗ് പ്ര​തി​നി​ധി​യാ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പു​ന്ന​ക്കാ​ട് ഫു​ട്ബോ​ൾ മൈ​താ​ന​ത്തി​നു സ​മീ​പ​ത്തു​ള്ള പു​റം​ന്പോ​ക്കു ഭൂ​മി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ മാ​ലി​ന്യ​ം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ഴി​ച്ച് മൂ​ടാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദം ഉ​ട​ലെ​ടു​ത്ത​ത്.
പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രെ സ്വാ​ർ​ത്ഥ താ​ത്​പ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ സി​പി​എം സ്ഥ​ലം മാ​റ്റി​യ​താ​യും ലീ​ഗ് ആ​രോ​പി​ച്ചു. കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് മി​ക​ച്ച രീ​തി​യി​ൽ യു​ഡി​എ​ഫ് ആ​യി ത​ന്നെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും മു​സ്ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ​റ​ഞ്ഞു.വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ല​വി, പി.​ഇ​ന്പി​ച്ചി​ക്കോ​യ ത​ങ്ങ​ൾ, കെ.​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.