കു​ക്ക​റി ഷോ ​വി​ജ​യി​ക​ൾ
Wednesday, September 16, 2020 10:49 PM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇം​ഗ്ലീഷ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണ്‍​ലൈ​ൻ കു​ക്ക​റി ഷോ ​വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​വേ​ശം നി​റ​ച്ചു. വീ​ട്ടി​ലെ ത​ങ്ങ​ളു​ടെ പാ​ച​ക വൈ​ദ​ഗ്ധ്യം ചി​ത്രീ​ക​രി​ച്ച് വീ​ഡി​യോ രൂ​പ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് അ​യ​ച്ചു കൊ​ടു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ത്സാ​ഹി​ച്ച​പ്പോ​ൾ വി​ധി​നി​ർ​ണ​യ​വും ക​ടു​പ്പ​മാ​യി.
പാ​ച​ക​വി​വ​ര​ണം ഇം​ഗ്ലി​ഷി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശ​മു​ള്ള​തു​കൊ​ണ്ട് ഭാ​ഷ കൈ​കാ​ര്യം ചെ​യ്തു മി​ക​വു തെ​ളി​യി​ക്കാ​നും അ​വ​സ​ര​മൊ​രു​ങ്ങി.​എ​സ്.​സെ​ല്യ ഷാ​ക്കി​ർ ഒ​ന്നും ഫാ​ത്തി​മ നി​ഹ,ജോ​യ​ൽ പീ​റ്റ​ർ എ​ന്നി​വ​ർ ര​ണ്ടും ഫാ​ത്തി​മ ഫി​ദ,ലി​ൻ​ഷ എ​ന്നി​വ​ർ മൂ​ന്നും സ്ഥാ​നം നേ​ടി.​അ​ധ്യാ​പ​ക​രാ​യ പി.​ടി.​ബി​ജു, ബാ​ബു ജോ​സ​ഫ്, സ​ജ്ന സി​റി​യ​ക്, ജോ​യ്സി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.