ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് മു​റി​ക​ൾ ര​ണ്ടാം ഘ​ട്ട ലേ​ലം 28 മു​ത​ൽ
Wednesday, September 16, 2020 10:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന കേ​ര​ള ഇ​ൻ​വെ​സ്റ്റേ​ഴ്സ് കോ​ണ്‍​ക്ലേ​വ് എ​ന്ന പേ​രി​ലു​ള്ള കെ.​ഐ.​സി വാ​ണി​ജ്യ നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ന്‍റെ സീ​സ​ണ്‍ 2 സെ​പ്റ്റം​ബ​ർ 28, 29 തീ​യ​തി​ക​ളി​ലാ​യി ശി​ഫ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച അ​ണ്‍​ലോ​ക്ക് ഇ​ള​വു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം മാ​റ്റി വെ​ച്ച കെ​ഐ​സി -2 വീ​ണ്ടും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
2019 ന​വം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം ഘ​ട്ട ലേ​ല നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ ലേ​ലം ചെ​യ്യാ​ൻ സ​മ​യം ല​ഭി​ക്കാ​തെ പോ​യ ര​ണ്ട് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ 75 മു​റി​ക​ളാ​ണ് ഇ​തി​ലൊ​ന്ന്. ന​ഗ​ര മ​ധ്യ​ത്തി​ൽ നി​ർ​മി​ക്കു​ന്ന മോ​ഡേ​ണ്‍ ഇ​ന്േ‍​റാ​ർ മാ​ർ​ക്ക​റ്റി​ലെ താ​ഴെ നി​ല​യി​ൽ ഒ​ൻ​പ​ത്, ഒ​ന്നാം നി​ല​യി​ൽ 21 ര​ണ്ടാം നി​ല​യി​ൽ 25 എ​ന്നീ ഷോ​പ്പ് മു​റി​ക​ളോ​ടൊ​പ്പം മാ​ർ​ക്ക​റ്റി​ലെ റൂ​ഫ് ഫ്ളോ​റി​ൽ 4000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഗാ​ർ​ഡ​ൻ റെ​സ്റ്റോ​റ​ന്‍റ്, 6000 സ്ക്വ​യ​ർ ഫീ​റ്റി​ൽ 2 ടെ​റ​ഫ് പ്ലേ​ഗ്രൗ​ണ്ട്, 2000 സ്ക്വ​യ​ർ ഫീ​റ്റി​ൽ ഒ​രു ഫി​റ്റ്നെ​സ് സെ​ന്‍റ​ർ എ​ന്നി​വ​യാ​ണ് ലേ​ലം ചെ​യ്ത് ന​ൽ​കു​ക. ഇ​തോ​ടൊ​പ്പം പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ താ​ഴെ നി​ല​യി​ലെ 15 മു​റി​ക​ളും ലേ​ലം ചെ​യ്യും. മു​ൻ ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത് ക​രാ​ർ പ്ര​കാ​രം തു​ക ഈ​ടാ​ക്കാ​ത്ത​വ​ർ വി​ളി​ച്ചെ​ടു​ത്ത മു​റി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 26 ന​കം പ​ണ​മ​ട​ക്കാ​ത്ത പ​ക്ഷം ആ ​മു​റി​ക​ളും അ​വ​രു​ടെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ലേ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ര​ണ്ടാ​മ​താ​യി പു​തു​താ​യി ലേ​ല​ത്തി​ൽ വെ​ക്കു​ന്ന 21 വാ​ണി​ജ്യ മു​റി​ക​ളാ​ണ്. ഇ​തി​ൽ ഒ​ന്ന് 3000 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​എം​എ​സ് വി​ദ്യാ​ഭ്യാ​സ​കോം​പ്ല​ക്സി​ന്‍റെ​യും, 1000 ത്തോ​ളം പേ​ർ ദി​വ​സേ​ന വ്യാ​യാ​മ​ത്തി​നും, വി​നോ​ദ​ത്തി​നു​മാ​യെ​ത്തു​ന്ന നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും മ​ധ്യ​ത്തി​ലു​ള്ള സ്കൂ​ൾ സ്റ്റേ​ഷ​ന​റി കം ​ക​ഫ്തീ​രി​യ കി​യോ​സ്ക്കാ​ണ്. ഇ​ത് 300 സ്ക്വ​യ​ർ​ഫീ​റ്റ് വ​രും. ര​ണ്ടാ​മ​താ​യി പു​തി​യ ആ​ർ​എ​ൻ മ​ന​ഴി ഓ​ഫി​സ് കോം​പ്ല​ക്സ് കം ​ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര പ്ര​ധാ​ന​മാ​യ 10 ഷോ​പ്പ് റൂ​മു​ക​ളു​മാ​ണ്.
മൂ​ന്നാ​മ​ത്തേ​ത് ന​ഗ​ര​സ​ഭ​യു​ടെ പ​ഴ​യ ഓ​ഫീ​സ് കെ​ട്ടി​ടം നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന സാം​സ്കാ​രി​ക ന​ഗ​ര​ച​തു​ര​ത്തി​നും ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​നും ഇ​ട​യി​ലു​ള്ള 10 കി​യോ​സ്കു​ക​ളു​മാ​ണ്. ലേ​ല നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ സെ​പ്റ്റം​ബ​ർ 16 മു​ത​ൽ ന​ഗ​ര​സ​ഭ കെ​ഐ​സി ഹെ​ൽ​പ്പ് ഡ​സ്കി​ലെ​ത്തി 500 രൂ​പ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും 25000 രൂ​പ ഡെ​പ്പോ​സി​റ്റ് ചെ​യ്ത് ടോ​ക്ക​ണെ​ടു​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ലേ​ല ദി​വ​സം ലേ​ല ഹാ​ളി​ൽ സ​ജ്ജ​മാ​ക്കി​യ കൗ​ണ്ട​റി​ലെ​ത്തി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. ലേ​ല സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ ല​ഭി​ക്കാ​നും, അ​ന്വേ​ഷ​ണ​ത്തി​നും ഓ​ഫീസ് സ​മ​യ​ത്ത് ന​ഗ​ര​സ​ഭ​യി​ലെ​ത്തി കെ​ഐ​സി ഹെ​ൽ​പ്പ് ഡ​സ്കു​മാ​യി ബ​ന്ധ​പ്പെ​ടാം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് 7594910000, 9544800369.