"പൊ​ന്നോ​മ​ന​യ്ക്കൊ​രു കൊ​ച്ചുമെ​ത്ത' പ​ദ്ധ​തി​ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം ന​ട​ത്തി
Friday, September 18, 2020 11:23 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്ന എ​ല്ലാ കു​രു​ന്നു​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ബേ​ബി ബെ​ഡ് ന​ൽ​കി​വ​രു​ന്ന "പൊ​ന്നോ​മ​ന​യ്ക്കൊ​രു കൊ​ച്ചുമെ​ത്ത' പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​നാ​സ​ർ ഡോ.​ബി​ന്ദു​വി​ന് ബ്യൂ​ണോ മെ​ത്ത ന​ൽ​കി നി​ർ​വ​ഹി​ച്ചു. മേ​ലാ​റ്റൂ​ർ ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ബേ​ബി ബെ​ഡു​ക​ൾ ന​ൽ​കി​യ​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ മാ​തൃ ശി​ശു ബ്ലോ​ക്കി​ൽ വെ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഡോ.​ജോ​ജു പോം​സ​ണ്‍, ല​യ​ണ്‍​സ് ക്ല​ബ്ബ് മേ​ലാ​റ്റൂ​ർ പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര​ൻ, സെ​ക്ര​ട്ട​റി കൃ​ഷ്ണ​പ്ര​സാ​ദ്, ട്ര​ഷ​റ​ർ ര​വി​കു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ.​കൊ​ച്ചു എ​സ്.​മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.