വി​മാ​ന​ത്താ​വ​ള ചു​റ്റു​മ​തി​ൽ നി​ലം​പൊ​ത്തി
Sunday, September 20, 2020 11:44 PM IST
കൊ​ണ്ടോ​ട്ടി: ക​ന​ത്ത മ​ഴ​യി​ൽ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ വീ​ണ്ടും ഇ​ടി​ഞ്ഞു.​വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ കൂ​ട്ടാ​ലു​ങ്ങ​ൽ ഭാ​ഗ​ത്ത് സി​ഐ​എ​സ്എ​ഫ് ബാ​ര​ക്കി​ന് സ​മീ​പ​ത്തു​ള​ള മ​തി​ലാ​ണ് 30 മീ​റ്റ​റോ​ല​ധി​കം ഇ​ടി​ഞ്ഞ് വീ​ണ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.ക​ഴി​ഞ്ഞ വേ​ന​ൽ മ​ഴ​യി​ൽ ക​വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ് കൂ​ട്ടാ​ലു​ങ്ങ​ൽ, അ​യ​നി​ക്കാ​ട്, പൂ​ക്കു​ത്ത് ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത​നാ​ശ​മു​ണ്ടാ​ക്കി​യി​രു​ന്നു മൂ​ന്നി​ട​ങ്ങ​ളി​ലാ​യി 200 മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മ​തി​ൽ ത​ക​ർ​ന്നാ​ണ് വീ​ടു​ക​ൾ​ക്കും കി​ണ​റു​ക​ൾ​ക്കു​മെ​ല്ലാം നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്ന​ത്. കി​ണ​റു​ക​ളി​ൽ മ​ലി​ന ജ​ലം ഒ​ഴി​കി​യെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി​ട്ടും അ​ന്ന് വീ​ണ് മ​തി​ലി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.