ക​ന​ത്ത മ​ഴ: പോ​ത്തു​ക​ല്ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​ട​രും
Monday, September 21, 2020 11:21 PM IST
എ​ട​ക്ക​ര: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പോ​ത്തു​ക​ല്ലി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു. ഭൂ​ദാ​നം എ.​എ​ൽ​പി സ്കൂ​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക്യാ​ന്പ് തു​റ​ന്ന​ത്. ക​വ​ള​പ്പാ​റ​യി​ലും ഭൂ​ദാ​ന​ത്തു​മാ​യു​ള്ള 18 വീ​ടു​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഇ​വി​ടെ​നി​ന്നു​ള്ള നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം പേ​രാ​ണ് രാ​ത്രി ഭൂ​ദാ​നം ക്യാ​ന്പി​ലെ​ത്തി​യ​ത്. മ​ഴ കു​റ​ഞ്ഞ​തി​നാ​ൽ ക്യാ​ന്പി​ലു​ള്ള​വ​ർ പ​ക​ൽ സ​മ​യ​ത്ത് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. എ​ങ്കി​ലും ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മേ​ഖ​ല​യി​ൽ മ​ഴ​യ്ക്ക് അ​ൽ​പം ശ​മ​ന​മു​ണ്ടാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഞാ​യ​റാ​ഴ്ച പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​ട​രു​മെ​ന്ന് നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി. ​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ മേ​ഖ​ല​യി​ൽ മ​ഴ​യുടെ സാ​ന്നി​ധ്യം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ചാ​ലി​യാ​ർ പു​ഴ​യി​ൽ ഞാ​യ​റാ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് ജ​ല​വി​താ​നം കു​റ​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ മ​റ്റു പു​ഴ​ക​ളി​ലും വെ​ള്ള​ത്തി​ന്‍റെ അ​ള​വി​ൽ കു​റ​വു​ള്ള​ത് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ചെ​ന്നെ​യി​ൽ നി​ന്നെ​ത്തി​യ 25 അം​ഗ ദു​ര​ന്ത നി​വാ​ര​ണ സേ​ന നി​ല​ന്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ​യു​ടെ ഭീ​ഷ​ണി​ക്ക് കു​റ​വു വ​ന്ന​തി​ന് ശേ​ഷ​മേ ദു​ര​ന്ത നി​വാ​ര​ണ സേ​ന നി​ല​ന്പൂ​ർ വി​ടു​ക​യു​ള്ളു​വെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.