സ്കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വൃത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, September 21, 2020 11:22 PM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി പു​ളി​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റെ് എ​ൽ​പി സ്കൂ​ൾ മ​ങ്ങാ​ട്ടു​മു​റി ഇ​നി മി​ക​വി​ന്‍റെ കേ​ന്ദ്രം. പു​തി​യ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നി​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി.​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ച്ചു.
പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ക്കു​ന്ന​ത്. ആ​റു ക്ലാ​സ് മു​റി​ക​ളു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം എം​എ​ൽ​എ ടി.​വി.​ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​നാ​യി.