25 ലി​റ്റ​ർ മ​ദ്യം പി​ടി​കൂ​ടി
Wednesday, September 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 25 ലി​റ്റ​ർ മ​ദ്യ​വും മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​കൂ​ടി. നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് പൊ​ന്ന്യാ​കു​റു​ശി ദേ​ശ​ത്ത് ക​ര​യി​ൽ കു​ഞ്ഞാ​ൻ മ​ക​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ (41), അ​ല​ന​ല്ലൂ​ർ ക​ക്കി​ടാം​കു​ന്ന് വി​ല്ലേ​ജി​ൽ കാ​ര ദേ​ശ​ത്ത് വി​ത്ത​നോ​ട്ടി​ൽ വീ​ട്ടി​ൽ കൃ​ഷ്ണ​ൻ മ​ക​ൻ വേ​ലാ​യു​ധ​ൻ (42), എ​ട​പ്പ​റ്റ വി​ല്ലേ​ജ് പാ​തി​രി​ക്കോ​ട് ദേ​ശ​ത്ത് കോ​ര​നാ​ത്ത് വീ​ട്ടി​ൽ കു​ട്ടി​യാ​പ്പു മ​ക​ൻ സു​രേ​ഷ് കു​മാ​ർ (46), തു​വ്വൂ​ർ വി​ല്ലേ​ജി​ൽ തു​വ്വൂ​ർ ദേ​ശ​ത്ത് കാ​വ​ന്നൂ​ർ മാ​തോ​ത്ത് വീ​ട്ടി​ൽ ഉ​ണ്ണി​ക്കു​ട്ടി മ​ക​ൻ പ്ര​ഭാ​ക​ര​ൻ (42) എ​ന്നി​വ​രെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ സ​ലീം, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ.​എം.​ശി​വ​പ്ര​കാ​ശ് എ​ന്നി​വ​ർ അ​റ​സ്റ്റു ചെ​യ്തു.
അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന​ക്കെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.​ഈ മാ​സം ഇ​തു​വ​രെ 75 ലി​റ്റ​ർ മ​ദ്യ​വും 250 ലി​റ്റ​ർ വാ​ഷും 30 കോ​ട്പ കേ​സു​ക​ളും പി​ടി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ലെ​നി​ൻ, മു​ഹ​മ്മ​ദ് നൗ​ഫ​ൽ, ഗോ​പി​നാ​ഥ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഡി.​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.